International

ഭീകരർക്കെതിരെ ആയുധമെടുത്ത് അഫ്‌ഗാൻ ജനത; നാല്പതോളം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ : അഫ്‌ഗാനിൽ ഭീകരർക്കെതിരെ ആയുധമെടുത്ത് ജനങ്ങൾ. നാല്പതോളം താലിബാൻ ഭീകരരെ ജനങ്ങൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഭീകരർ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പബ്ലിക് റസിസ്റ്റൻസ് ഫോഴ്‌സ് പിടിച്ചെടുത്തത് എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ജനങ്ങളും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 40 ഭീകരരാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിനു പിന്നാലെയാണ് പ്രദേശം ജനങ്ങൾ പിടിച്ചെടുത്തത്.

എന്നാൽ താലിബാൻ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം താലിബാന്റെ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഞ്ച് വിവിധ ഭാഷകളിലായി താലിബാൻ നിയന്ത്രണത്തിലുണ്ടായിരുന്ന വെബ്‌സൈറ്റുകളാണ് കാണാതായത്.

അതേസമയം തലസ്ഥാന നഗരമായ കാബൂളിൽ പ്രവേശിച്ച മതഭീകരവാദ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയിരിക്കയാണ്. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിച്ച ഈ ഭീകരസംഘടന കാൽനൂറ്റാണ്ടുമുമ്പ് 1996ൽ അഫ്ഗാനിൽ അധികാരത്തിൽ എത്തിയപ്പോൾ മതരാഷ്ട്ര സങ്കൽപ്പം എത്രമാത്രം ജനവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. മുൻ സോഷ്യലിസ്റ്റ് ഭരണാധികാരി നജീബുള്ളയെ വധിച്ച് കാബൂൾ തെരുവിലെ വിളക്കുകാലിൽ തലകീഴായി കെട്ടിയിട്ട് ഇസ്ലാമികവിരുദ്ധമായി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു അരങ്ങേറ്റം. മൃതദേഹം കഴുകൻ കൊത്തിവലിക്കുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിന്നു. പിന്നീടങ്ങോട്ട് അഞ്ചുവർഷം അഫ്ഗാൻ ജനത അനുഭവിച്ച ക്രൂരതയ്‌ക്ക് സമാനതകളില്ല. നൂറ്റാണ്ടുകളോളം ആധുനികജീവിതം പരിശീലിച്ച ജനത താലിബാൻ സ്വയം സൃഷ്ടിച്ച ആചാരങ്ങളുടെ മാറാപ്പിനുള്ളിൽ ഉൾവലിയാൻ നിർബന്ധിതരായി.

ഐക്യരാഷ്ടസംഘടന അനുശാസിക്കുന്ന പൗരാവകാശ നിയമാവലികൾക്കുമേൽ കാർക്കിച്ചുതുപ്പിയ താലിബാൻ, എല്ലാ ആധുനിക ജീവിതക്രമങ്ങളെയും പാശ്ചാത്യമെന്നുപറഞ്ഞ് തള്ളി. സ്ത്രീകളെ ലൈംഗിക അടിമകളാക്കി. തങ്ങൾ അടിച്ചേൽപ്പിച്ച രീതികൾ ലംഘിക്കുന്നെന്ന് സംശയിക്കുന്നവരെ കൊന്നുതള്ളുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago