Friday, May 17, 2024
spot_img

അഫ്ഗാൻ വനിതാ പ്രവർത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ ഇസ്ലാമിക ഭീകര്‍ വെടിവച്ചു കൊന്നു: രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഭീകരര്‍ നടത്തിയത് മൂന്ന് കൊലപാതകങ്ങള്‍

കാബൂള്‍: അഫ്ഗാൻ വനിതാ പ്രവർത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ വെടിവച്ചു കൊന്നു. അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കപീസയിലെ കൊഹിസ്ഥാൻ ജില്ലയിലെ ഹെസ്-ഇ-അവൽ പ്രദേശത്ത് മോട്ടോർ സൈക്കിളിൽ വന്ന ഇസ്ലാമിക ഭീകരര്‍ ഫ്രെഷ്തയക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഫ്രെഷ്തയുടെ സഹോദരന് പരിക്കേറ്റു.

അതേസമയം സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയത്തിന്‍റെ പ്രസ്താവന ഉദ്ധരിച്ച് ടോളോ ന്യൂസ് ബ്രോഡ്കാസ്റ്റർ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനുപുറമെ ചൊവ്വാഴ്ച, ഗസ്നി പ്രവിശ്യയിലെ ഒരു ജേണലിസ്റ്റ് യൂണിയന്റെ തലവനായ പത്രപ്രവർത്തകൻ റഹ്മത്തുല്ല നിക്സാദ് കൊല്ലപ്പെട്ടു, ഇത് ആഭ്യന്തരവും അന്തർദേശീയവുമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ബുധനാഴ്ച അഫ്ഗാനിസ്ഥാൻ വാച്ച്ഡോഗിന്റെ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ ഫോറത്തിന്റെ തലവനായ യൂസഫ് റഷീദിനെയും ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

Related Articles

Latest Articles