Wednesday, May 22, 2024
spot_img

താലിബാൻ ഭരണം: അഫ്ഗാനിസ്ഥാനിലെ ബുർഖ കച്ചവടക്കാർ ഇനി കോടിശ്വരന്മാർ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ബുർഖകൾക്ക് വിലക്കയറ്റം. ബുർഖകളുടെ വിലയിൽ പത്ത് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിലും സ്വാതന്ത്ര്യത്തിലുമടക്കം കഠിനമായ ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്നവരാണ് താലിബാൻ. മാത്രമല്ല ഇറുകിയ വസ്ത്രങ്ങളും മറ്റും ധരിക്കുന്ന സ്ത്രീകൾക്കെതിരെ ഇവർ മുൻകാലങ്ങളിൽ കഠിനമായ ശിക്ഷകൾ പ്രയോഗിച്ചിരുന്നു.

അതേസമയം സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവർ പറയുന്നു.

കൂടാതെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് അവിടുത്തെ സ്ത്രീകൾ ഭയപ്പെടുന്നു. താലിബാൻ ഭരണത്തിന് കീഴിൽ പതിവായിട്ടുള്ള സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരർക്ക് നിർബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും ഭീതിയുണർത്തുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles