Saturday, May 4, 2024
spot_img

താലിബാനുമായി കൈകോർത്ത് ചൈന; അഫ്ഗാനിൽ വൻ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്; ചൈന തങ്ങളുടെ പ്രധാന പങ്കാളിയെന്ന് താലിബാൻ വക്താവ്

കാബൂൾ: ലോകത്തിന് തന്നെ ഭീഷണിയായ താലിബാൻ ഭീകരരുമായി കൈകോർത്ത് ചൈന.
അഫ്ഗാനിസ്ഥാന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ പ്രധാന പങ്കാളിയെന്നാണ് ചൈനയെ സബിഹുള്ള വിശേഷിപ്പിച്ചത്. ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സബിഹുള്ള ചൈനയുടെ സഹായത്തെ പ്രശംസിച്ച് സംസാരിച്ചത്.

സബിഹുള്ള പറഞ്ഞത് ഇങ്ങനെ:

‘ചൈന ആയിരിക്കും അഫ്ഗാനിസ്ഥാന്റെ പ്രധാന പങ്കാളി. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈന നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ അഫ്ഗാനിസ്ഥാനു വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും’ സബിഹുള്ള പറഞ്ഞു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കുമെന്നും, പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതിയെന്നും, രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

ഓഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. അതേസമയം അഫ്ഗാനിസ്ഥാനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയെയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles