Wednesday, September 30, 2026

കറുപ്പ് നിറത്തിന്റെ പേരിൽ നിരന്തര അവഹേളനം; ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി

ഛത്തീസ്ഗഡ്: കറുപ്പ് നിറത്തിന്റെ പേരിൽ തുടർച്ചയായുള്ള കളിയാക്കൽ സഹിക്കവയ്യാതെ ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി. 30 കാരിയായ സംഗീത സോൻവാനിയാണ് ഭർത്താവ് ആനന്ത് സോൻവാനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവം ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ്. സംഗീതയെ വിരൂപയെന്ന് വിളിച്ച് നിരന്തരം ആനന്ദ് കളിയാക്കുമായിരുന്നു. ഞായറാഴ്ച രാത്രിയും സമാന രീതിയിൽ സംഗീതയെ ഭർത്താവ് അവഹേളിച്ചു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കൈയിൽ കിട്ടിയ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആനന്ദിന്റെ ജനനേന്ദ്രിയവും സംഗീത അറുത്ത് മാറ്റി.

പിറ്റേ ദിവസം തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്നാണ് സംഗീത ഗ്രാമവാസികളെ അറിയിച്ചത്. എന്നാൽ പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സംഗീത കുറ്റം സമ്മതിക്കുകയായിരുന്നു.

Related Articles

Latest Articles