Friday, April 26, 2024
spot_img

നാല് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് റഷ്യൻ മണ്ണിൽ; ഈ മാസം 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം

ബെയ്ജിങ്:റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ ക്ഷണം സ്വീകരിച്ച് ഈ മാസം 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി റഷ്യൻ മണ്ണിൽ കാല് കുത്തുന്നത്.

2019 ലാണ് ഇതിനു മുൻപ് ഷി അവസാനമായി റഷ്യയിലെത്തിയത്. എങ്കിലും കഴിഞ്ഞ വർഷം ബീജിങ്ങില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിന്‌റെ ഉദ്ഘാടനച്ചടങ്ങിലും ഉസ്‌ബെക്കിസ്ഥാനില്‍ സെപ്റ്റംബറില്‍ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഷിയും പുട്ടിനും കണ്ടുമുട്ടിയിരുന്നു

പാശ്ചാത്യ ശക്തികൾ റഷ്യക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് അയവ് വരുത്താത്ത പശ്ചാത്തലത്തിൽ ചൈനയ്ക്കും ഇടയിലുള്ള സമഗ്രപങ്കാളിത്തം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും തന്ത്രപ്രധാനമായ സഹവര്‍ത്തിത്വത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടക്കുമെന്നും സുപ്രധാനമായ ഉഭയകക്ഷി രേഖകള്‍ ഒപ്പുവെച്ചേക്കുമെന്നും സൂചനയുണ്ട്. റഷ്യ-യുക്രൈയ്ൻ വിഷയത്തില്‍ ചൈന രണ്ട് പക്ഷത്തും ചായ്‌വ് പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും റഷ്യ ചൈനീസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുതിലൂടെ ചൈനയുടെ ഈ നിലപാട് റഷ്യയ്ക്ക് അനുകൂലമായുള്ളതാണെന്ന് പാശ്ചാത്യരാജ്യങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച 12-പോയന്റ് പൊസിഷന്‍ പേപ്പറില്‍ എല്ലാ രാജ്യങ്ങളുടേയും പ്രാദേശിക പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. റഷ്യയും യുക്രൈയ്നും തമ്മില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Related Articles

Latest Articles