after-indias-queries-whatsapp-says-working-to-address-misinformation
വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ നിരവധി ആളുകൾ പ്രതികരിച്ചതിന് തുടർന്ന് കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു ഇപ്പോഴിതാ അതിനുള്ള മറുപടി തന്നിരിക്കുകയാണ് വാട്സാപ്പ്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പില് കൊണ്ടുവരാന് ഒരുങ്ങുന്ന പുതിയ സ്വകാര്യതാ നയം പൂര്ണമായും പിന്വലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെയാണ് അതേക്കുറിച്ച് പ്രതികരിച്ച് വാട്സാപ് രംഗത്തെത്തിയത്. എന്നാൽ വാട്സാപ്പിലെ ഡേറ്റ ഫെയ്സ്ബുക്കുമായി ഷെയറു ചെയ്യുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൂടാതെ ഇക്കാര്യത്തില് സർക്കാർ ചോദിക്കുന്ന എല്ലാക്കാര്യങ്ങള്ക്കും തങ്ങള് വിശദീകരണം നല്കാമെന്നും കമ്പനി പറയുന്നു.
പുതിയ നയങ്ങള് ഫെയ്സ്ബുക്കുമായി ഡേറ്റ ഷെയർ ചെയ്യാനല്ല മറിച്ച് കൂടുതല് കാര്യങ്ങള് കൂടുതല് സുതാര്യമാക്കാനാണ് എന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല വാട്സാപ് എല്ലാക്കാലത്തും വ്യക്തികളുടെ സന്ദേശങ്ങള് സംരക്ഷിക്കുമെന്നും കമ്പനിയുടെ വക്താവ് അറിയിക്കുന്നു. ഫെയ്സ്ബുക്കിനോ എന്തിന് വാട്സാപ്പിനു പോലും അവരുടെ സന്ദേശങ്ങള് കാണാനാകില്ലെന്നാണ് വാട്സാപ് പറയുന്നത്. അതേസമയം ഇതെല്ലാം കമ്പനി എക്കാലത്തും പറഞ്ഞു വന്നിരുന്ന കാര്യങ്ങളാണ്.
എന്നാല്, പുതിയ സ്വകാര്യതാ നയം വഴി ഫെയ്സ്ബുക്കിനും വാട്സാപ്പിനും ഉപയോക്താവിന്റെ മെറ്റാ ഡേറ്റ ഉപയോഗിക്കാന് സാധിക്കുമെന്നും, അതുപോലെ തന്നെ ഒരാള് ദിവസം മുഴുവന് എവിടെയായിരുന്നു എന്നതടക്കുമുള്ള കാര്യങ്ങളടക്കം പലതും അറിയാന് സാധിക്കുമെന്നുമാണ് വിമര്ശകര് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സന്ദേശങ്ങള് സുരക്ഷിതമാക്കിയാല് മാത്രം പോരാ മെറ്റാഡേറ്റയിലും തൊട്ടുകളിക്കരുതെന്നാണ് അവര് ആവശ്യപ്പെടുന്നത്. അതേസമയം, പുതിയ സ്വകാര്യതാ നയത്തില് പറയുന്ന പല കാര്യങ്ങളും വാട്സാപ്പില് നിന്ന് ഫെയ്സ്ബുക്കിന് 2016 മുതല് ലഭ്യമാണെന്ന ആരോപണവും ഉണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…