സര്ക്കാര് നിര്ദേശിച്ച പേരുകള് രാജ്ഭവന് തള്ളിയതിനെത്തുടര്ന്നാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്കിയത്. നിലവില് വഹിക്കുന്ന പദവിക്കൊപ്പം അധികമായാണ് വിസിയുടെ താത്ക്കാലിക ചുമതല കൂടി സിസാ തോമസിന് നല്കിയിരിക്കുന്നത്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര് ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്. ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്ന്നാണ് പുതിയ നിയമനം.
ഗവര്ണര് കാരണം കാണിക്കല് നോട്ടീസ് നല്കിയ പശ്ചാത്തലത്തിലാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്കിയത്. സാങ്കേതിക സര്വകലാശാലയുടെ ഡയറക്ടറുടെ താത്ക്കാലിക ചുമതലയും കഴിഞ്ഞ മൂന്ന് മാസമായി സിസാ തോമസിനായിരുന്നു. ഇതിന് പിന്നാലെയാണ് വി സിയായും സിസാ തോമസിനെ തീരുമാനിച്ച് രാജ് ഭവന് ഉത്തരവിറക്കിയത്.

