Sunday, January 11, 2026

ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിൽ കുരുങ്ങി ; 200 മീറ്റർ വലിച്ചു കൊണ്ടുപോയി,തീപ്പിടിച്ചു,യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിൽ കുരുങ്ങിയ ശേഷം 200 മീറ്റർ വലിച്ചു കൊണ്ടുപോവുകയും തീപ്പിടിക്കുകയും ചെയ്ത് യുവാവ് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഈ പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവായിരിക്കുകയാണ്.

Related Articles

Latest Articles