Friday, January 9, 2026

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു;പ്രതി അജ്മാനിൽ അറസ്റ്റിൽ

തിരുവനന്തപുരം:എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ദുബായിലേക്ക് കടന്ന പ്രതി അറസ്റ്റിൽ.തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിൻ(23) ആണ് അജ്മാനിൽ അറസ്റ്റിലായത്.

2018ലായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് നാടുവിട്ട ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാൾ ദുബായിലുണ്ടെന്ന് വിവരം ലഭിച്ചതോടെ, ഇന്റർപോളിന്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുക്കുകയായിരുന്നു.

ഇന്റർപോൾ പിടികൂടിയ ഫെബിനെ യു എ ഇയിൽ എത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.00 മണിക്കുള്ള വിമാനത്തിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വക്കുപ്പുകളാണ് ഫെബിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles