Sunday, May 19, 2024
spot_img

ആവേശത്തിൽ ആലപ്പുഴ; രണ്ട് വർഷത്തിന് ശേഷം വീണ്ടും നെഹ്‌റുട്രോഫി വള്ളംകളി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

ആലപ്പുഴ: അറുപത്തെട്ടാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടക്കായലിൽ നടക്കും. ഇരുപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തേഴ് വള്ളങ്ങളാണ് മത്സരിക്കുന്നത്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ നടന്നു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ശേഷമായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരം. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് .

ഹാട്രിക് ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴയുന്നുണ്ട്. കാരിച്ചാലിൽ യുബിസി കൈനകരിയും സെന്റ് പയസ് ടെൻതിൽ കുമരകം ടൗൺ ബോട്ട് ക്ലബും തുഴയുന്നു. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായതിന്റെ ആവേശത്തിലാണ് കേരള പോലീസ് ചമ്പക്കുളം ചുണ്ടനിൽ ഇറങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ ഇക്കുറി വൻ വർധനവുണ്ട്‌.

Related Articles

Latest Articles