Tuesday, October 6, 2026

സമാജ് വാദി പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ലക്‌നൗ: സമാജ് വാദി പാർട്ടിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്കെന്ന് റിപ്പോർട്ട്‌. യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഇത് വലിയ തലവേദനയാണ് എസ്പിയ്ക്കും യാദവ് കുടുംബത്തിനും ഉണ്ടാക്കിയിരിക്കുന്നത്.

എസ്പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും വിധുന നിയമസഭയിൽ നിന്നുള്ള മുൻ എസ്പി എംഎൽഎയുമായ പ്രമോദ് കുമാർ ഗുപ്തയാണ് വ്യാഴാഴ്ച ബിജെപിയിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അതേസമയം യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സാന്നിധ്യത്തിൽ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബുധനാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് ബിജെപിയിൽ ചേരുന്നതെന്ന് അപർണ യാദവ് അംഗത്വം സ്വീകരിച്ചുകൊണ്ട് വ്യക്തമാക്കി.

Related Articles

Latest Articles