Saturday, April 27, 2024
spot_img

കടയില്‍ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; സീരിയല്‍ താരത്തിന് ലഭിച്ചത് സ്വര്‍ണമൂക്കുത്തി

കൊച്ചി: കടയില്‍ നിന്ന് ദോശമാവ് വാങ്ങി അതുകൊണ്ട് ദോശയുണ്ടാക്കി. അതില്‍ നിന്ന് ലഭിച്ചത് സ്വര്‍ണ മൂക്കുത്തി. സീരിയല്‍ താരം സൂര്യ താരയ്ക്കാണ് ദോശയിൽ നിന്നും സ്വര്‍ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവര്‍ താമസിക്കുന്നത്.

തിങ്കളാഴ്ച രാത്രി കൊച്ചി ഏരൂരിലെ ഒരു കടയില്‍ നിന്നാണ് ഇവര്‍ മാവ് വാങ്ങിയത്. പിറ്റേ ദിവസം ദോശ ഉണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടെത്തിയത്. ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളില്‍ നിന്ന് മൂക്കുത്തി തിളങ്ങുന്നത് കണ്ടത്.

തൃപ്പൂണിത്തുറിയിലെ ഒരു പ്രമുഖ കമ്പനിയുടേയുതാണ് ദോശമാവ്. മാവ് പായ്ക്ക് ചെയ്തപ്പോള്‍ മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു.

Related Articles

Latest Articles