Monday, January 5, 2026

അഗ്നിപഥ്; വ്യോമസേനയിൽ രജിസ്ട്രേഷന് ഇന്ന് തുടക്കം; ഇക്കൊല്ലം മൂവായിരം പേർക്ക് നിയമനം, രജിസ്ട്രേഷൻ ജൂലൈ അഞ്ച് വരെ

ദില്ലി: അഗ്നിപഥിന്റെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നല്കാവുന്നത്. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം ലഭിക്കുക.

നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ നടക്കുക. അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും.

Related Articles

Latest Articles