ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിഫിനെതിരെ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന അക്രമത്തിന്റെ സൂത്രധാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുന്‍ സൈനിക ഉദ്യേഗസ്ഥനായ അസുല സുബ്ബ റാവു വാണയാണ് പിടിയിലായിരിക്കുന്നത്.
ഇദ്ദേഹം ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതുവഴി പ്രതിഷേധക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അക്രമിക്കാന്‍ ആഹ്വാനം നല്‍കുകയുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രയിലെ പ്രകാസം സ്വദേശിയാണ് ഇദ്ദേഹം.
നരസാപേട്ടിലും ഹൈദരാബാദിലും ഉള്‍പ്പെടെ 7 സ്ഥലങ്ങളില്‍ ആര്‍മി ട്രെയിനിംഗ് ക്യാമ്പ് നടത്തിവരികയായിരുന്നു. ഇയാളെ കൂടുതലായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.

