Sunday, May 19, 2024
spot_img

അ​ഗ്നിപഥ് പ്രതിഷേധം: നാല് സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്, ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം: ​ഗൂഢാലോചന പരിശോധിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്

ദില്ലി:രാജ്യവ്യാപകമായി അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതുടർന്ന് ​ഗൂഢാലോചന പരിശോധിക്കാന്‍ രാജ്യവ്യാപക അന്വേഷണം ഉടൻ. കേന്ദ്ര ഇന്റലിജന്‍സാണ് ​​ഗൂഢാലോചന അന്വേഷിക്കുന്നത്.

പ്രതിഷേധത്തില്‍ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യന്‍ റെയില്‍വേ
വ്യക്തമാക്കിയിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു. ബിഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവിധ കോച്ചിം​ഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. ബിഹാറിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റെയില്‍വെ സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍. ബിഹാറില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം പ്രതിഷേധം മൂലമുണ്ടായെന്നാണ് റെയില്‍വേ അറിയിക്കുന്നത്.

 

Related Articles

Latest Articles