Sunday, May 5, 2024
spot_img

രാജ്യതലസ്ഥാനത്ത് പിടിവിട്ട് കോവിഡ് വ്യാപനം; പാർലമെന്റില്‍ 400 ലധികം പേർക്കും സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർക്കും രോഗബാധ

ദില്ലി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 4 മുതൽ 8 വരെ പാർലമെന്റിലെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഈ കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമിക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു.

പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ ഐസലേഷനിൽ ആക്കിയിരിക്കുകയാണ്. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ് ഇപ്പോൾ

അതേസമയം സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ ചുമതലകളുള്ള മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 32 ജഡ്ജിമാരാണുള്ളത്.

നിലവിൽ 150ലധികം ജീവനക്കാർ പോസിറ്റീവ് ആകുകയോ അല്ലെങ്കിൽ, ക്വാറന്റീനിലോ കഴിയുകയാണ്. ഇതിൽ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോ ആണ്

Related Articles

Latest Articles