Saturday, May 18, 2024
spot_img

ടേക്ക് ഓഫിനിടെ പക്ഷിയുമായി കൂട്ടിയിടി ;ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി എയർ ഏഷ്യ വിമാനം

ലക്നൗ : ടേക്ക് ഓഫിനിടയിൽ പക്ഷിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം എമർജൻസി ലാൻഡിങ് നടത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി ടേക്ക് ഓഫ് നടത്തുന്നതിനിടെ ലക്നൗ– കൊൽക്കത്ത ഐ5-319 വിമാനമാണ് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയത്.

യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം വിശദപരിശോധനയ്ക്കായി വിമാനം ബേയിലേക്ക് മാറ്റിയെന്ന് എയർ ഏഷ്യ അറിയിച്ചു. ആകെ 170 യാത്രക്കാരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്.

Related Articles

Latest Articles