NATIONAL NEWS

വായു മലിനീകരണം കുറവുള്ള നഗരങ്ങളില്‍ 5 എണ്ണം കേരളത്തിൽ ; ഏറ്റവും കുറവ് തിരുവനന്തപുരത്ത്

ദില്ലി: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ അഞ്ചുനഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് വിവിധ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ പട്ടികപ്പെടുത്തിയത്. ദില്ലിയിലും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്– 361, ഗുരുഗ്രാം– 325, മനേസര്‍– 310, മീററ്റ്- 316, മുസാഫര്‍നഗര്‍– 341, സോണിപറ്റ്– 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

വായു മലിനീകരണം പൂജ്യംമുതല്‍ 50വരെയുള്ള നഗരങ്ങള്‍ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51മുതല്‍ 100വരെ നേരിയതോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

30 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

49 minutes ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

1 hour ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

1 hour ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

1 hour ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago