Sunday, May 19, 2024
spot_img

വായു മലിനീകരണം രൂക്ഷം; ദില്ലിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇന്ധനം ലഭിക്കില്ല, വായൂമലിനീകരണ തോത് പിടിച്ചുനിര്‍ത്താൻ സർക്കാർ നീക്കം

ദില്ലി: പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ദില്ലിയില്‍ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ ദില്ലി സർക്ക സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. തണുപ്പുകാലം വരാനിരിക്കെയാണ് വായൂമലിനീകരണ തോത് പിടിച്ചുനിര്‍ത്താൻ സർക്കാർ ശ്രമിക്കുന്നത്. ദില്ലി ഗതാഗത വകുപ്പിന്‍റെ കണക്കുപ്രകാരം 13 ലക്ഷം ഇരുചക്രവാഹനങ്ങള്‍ക്കും നാലുലക്ഷം കാറുകള്‍ക്കും നിലവില്‍ സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ല.

പരിസ്ഥിതി-ഗതാഗത-ട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനയുടമയ്ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും നല്‍കാനും വകുപ്പുണ്ട്.

ദില്ലി വായൂമലിനീകരണ രൂക്ഷമാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങളിലെ മലിനീകരണമാണ്. അതേസമയം, സർക്കാരിന്റെ നീക്കത്തോട് പൊതുവെ അനുകൂലമായാണ് ദില്ലിക്കാരുടെ പ്രതികരണം.

Related Articles

Latest Articles