Saturday, April 27, 2024
spot_img

ഗാസയിലെ ക്യാമ്പിൽ വ്യോമാക്രമണം; മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന; നിഷേധിച്ച് ഹമാസ്

ടെൽ അവീവ്: വടക്കൻ ഗാസയിലെ ബലിയ ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ സെൻട്രൽ ജബലിയ ബറ്റാലിയൻ കമാൻഡർ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ ഇസ്രയേൽ അവകാശവാദം. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.

ഇസ്രായേലിലേക്ക് ഭീകരരെ അയച്ച് ആക്രമണത്തിന് തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ബിയാരിയെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പിന് സമീപത്തായി ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും ഇവർ അറിയിച്ചു. ഇസ്രായേലിന് നേരെയുള്ള ഹമാസിന്റെ നടപടികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു ബിയാരി.

വർഷങ്ങളായി ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളിലെല്ലാം ഇയാൾ പങ്കാളിയായിരുന്നുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനവും വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. 50ഓളം ഭീകരരെ ഈ ഭൂഗർഭ ടണലിൽ നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നും ഐഡിഎഫ് അറിയിച്ചു.

Related Articles

Latest Articles