International

യുക്രെയ്ൻ പ്രത്യാക്രമണം; വിമാനത്താവളങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടി റഷ്യ

മോസ്‌കോ: യുക്രെയ്ൻ പ്രത്യാക്രമണം ഭയന്ന് വിമാനത്താവളങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടി റഷ്യ(Airport operations in 12 Russian southern cities suspended). ഇതുവരെ യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായാണ് വിവരം. അതോടൊപ്പം അഞ്ചു വിമാനവും ഒരു ഹെലികോപ്ടറും യുക്രെയ്ൻ സൈന്യം വെടിവച്ചിട്ടിരുന്നു.

യുക്രെയ്ൻ തിരിച്ചടി ഭയന്ന് രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്. അതേസമയം ഡോൺബാസ്‌കിൽ സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ യുക്രെയ്‌നിന് മേൽ തീമഴപെയ്യിക്കുകയാണ് റഷ്യൻ സൈന്യം.

ബാലിസ്റ്റിക് മിസൈലുകളും റഷ്യൻ പോർവിമാനങ്ങളും ഡോൺബോസ്‌കിൻ സംഹാരതാണ്ഡവമാടുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ ഒരു പക്ഷവും ചേർന്നിട്ടില്ല. ഒരിക്കലും യുദ്ധമോ അക്രമോ നടക്കരുതെന്ന വാദത്തിലാണ് ഇന്ത്യ ഉറച്ചുനിന്നത്. ഐക്യ രാഷ്‌ട്ര രക്ഷാ സമിതിയിൽ ഇന്നലെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരന്മാർ അവർ ഏതു രാജ്യങ്ങളുടേതായാലും ദുരന്തമുഖത്തേക്ക് തള്ളിവിടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുക്രെയ്‌നിൽ നിന്ന് രണ്ടു വിമാനങ്ങളാണ് നിലവിൽ ഇന്ത്യയിലെത്തിയത്. 22,24,26 തിയതികളിലായിട്ടാണ് വിമാനം യുക്രെയ്‌നിലെത്തി മടങ്ങാൻ തീരുമാനി ച്ചിരുന്നത്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

6 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

6 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

7 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

14 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

15 hours ago