Friday, May 3, 2024
spot_img

ഐശ്വര്യ ലക്ഷ്മി നായികയായ പുത്തൻ ചിത്രം ‘കുമാരി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രം ‘കുമാരി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മ്മല്‍ സഹദേവ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രം ‘കുമാരി’ ഒരു ഫാന്റസി ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ചില നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ‘കുമാരി’ ഒരുക്കിയിരിക്കുന്നത്, ഐശ്വര്യ ലക്ഷ്മിയാണ് ടൈറ്റില്‍ അഭിനയിക്കുന്നത്.

ഡിസംബര്‍ 13ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്‌ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മല്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles