മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനില്‍ ദേവ്ഗണ്‍ അന്തരിച്ചു. 45 വയസായിരുന്നു. അജയ് ദേവ്ഗണ്‍ തന്നെയാണ് സഹോദരന്റെ വിയോഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം എനിക്ക് സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം കുടുംബാംഗങ്ങളുടെ ഹൃദയം തകര്‍ത്തുവെന്നും, അവന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അജയ് ദേവ്ഗണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനാണ് അനില്‍ ദേവ്ഗണ്‍. ചാച്ചു രാജ, സണ്‍ ഓഫ് സര്‍ദാര്‍, ബ്ലാക്ക് മെയില്‍ എന്നിവയാണ് അനില്‍ ദേവ്ഗണ്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍.

