തിരുവനനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്ത് അക്രമിസംഘം മര്‍ദ്ദിക്കുകയും തീവയ്ക്കുകയും ചെയ്ത യുവാവ് മരിച്ചു. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കേസിലെ പ്രതികള്‍.
രണ്ട് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രതികള്‍ യുവാവിനെ തീകൊളുത്തി പൊള്ളിക്കുകയും ചെയ്തിരുന്നു. കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്

