Sunday, April 28, 2024
spot_img

എന്‍ എസ് എസ് സംസ്ഥാന സെക്രട്ടറിക്കെതിരെ മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ പ്രതികരിച്ച എന്‍ എഎസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ കെ ബാലന്‍. ജി സുകുമാരന്‍ നായര്‍ സംവരണവിഷയത്തില്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.

പാവപ്പെട്ട നായന്മാര്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. മുന്നോക്ക സംവരണം എന്ന എന്‍ എസ് എസ് ആവശ്യം ഇനിയും നടപ്പായില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം പോലും പരിഗണിച്ചില്ലെന്നും ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Latest Articles