Saturday, May 18, 2024
spot_img

എകെ റൈഫിൾ, അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, കുപ്‌വാരയിൽ നിന്നും സൈന്യം കണ്ടെടുത്തത് വൻ ആയുധ ശേഖരണം ! പ്രദേശത്ത് തിരച്ചിൽ ശക്തം

ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ നിന്നും സൈന്യം നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് വൻ ആയുധ ശേഖരണം. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയാണ് സൈന്യം പിടികൂടിയത്. സൈന്യവും കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

എകെ റൈഫിൾ, അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, 26 അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, ഹാൻഡ് ഗ്രനേഡുകളും വൻതോതിൽ സ്ഫോടക വസ്തുക്കളുമാണ് കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും കൂടുതൽ പേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്ന സാഹചര്യത്തിലാണ് തിരച്ചിൽ തുടരുന്നത്.

കഴിഞ്ഞ ദിവസം കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിക്കുകയുമായിരുന്നു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്.

Related Articles

Latest Articles