Monday, June 3, 2024
spot_img

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്; ഒരാളുടെ നില ഗുരുതരം; പിന്നിൽ ദുരൂഹത

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് (Akash Thillankeri) വാഹനാപകടത്തിൽ പരുക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. കണ്ണൂർ കൂട്ടുപറമ്പ് നിർവ്വേലിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. അകാശ് തില്ലങ്കേരിയെക്കൂടാതെ സുഹൃത്തുക്കളായ അശ്വൻ, ഷിബിൻ, അഖിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരുക്കേറ്റ ആകാശിന്റെ സുഹൃത്തുക്കളിൽ ഒരാളായ അശ്വിന്റെ നില ഗുരുതരമാണ്.ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിൽ ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം കൂത്തുപറമ്ബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles