Monday, May 20, 2024
spot_img

‘കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു; കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും; ക്ഷമ പരീക്ഷിക്കരുത്’, മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി

ദില്ലി: ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി (Bipin Rawat) ബിപിന്‍ റാവത്ത്. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആണ് ആദരാജ്ഞലികൾ അർപ്പിക്കുക.

Related Articles

Latest Articles