Friday, May 17, 2024
spot_img

ആകാശ് തില്ലങ്കേരി അറസ്റ്റില്‍;
കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത് മുഴക്കുന്ന് പൊലീസ്

കാപ്പ ചുമത്തി പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശുഹൈബ് വധക്കേസ് പ്രതിയെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി. ആറ് മാസത്തെ തടവും ഉത്തരവുണ്ട്. ആകാശിനെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു നടപടി.

നേരത്തെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കൂട്ടാളികളെ പോലീസിനെറിഞ്ഞു കൊടുത്ത് ശ്രദ്ധ മാറ്റിയ ഇയാൾ കോടതിയിൽ ഹാജരായി മുൻ‌കൂർ ജാമ്യവും നേടി. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിന് ശേഷമാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി ഉയർന്നു വന്നത്.

Related Articles

Latest Articles