Monday, May 20, 2024
spot_img

അഖില ഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം; അയ്യപ്പ സംസ്ക്കാരത്തിന്റെ വിവിധ ഭാവങ്ങൾ ചർച്ചാവിഷയമാകുന്ന മൂന്നാം ദിവസത്തിനു തുടക്കം; ഇന്നത്തെ സത്രത്തിൽ പ്രമുഖരുടെ പ്രഭാഷണങ്ങൾ; സത്രവേദിയിലേക്ക് ഭക്തജന പ്രവാഹം

റാന്നി: അഖില ഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ മൂന്നാം ദിവസത്തിന് തുടക്കമായി. കേരളമെങ്ങും കലിയുഗ വരദനായ ശബരിമല ധർമ്മശാസ്താവിന്റെ ശരണമന്ത്രങ്ങളാൽ മുഖരിതമായ മണ്ഡലകാലത്ത്, റാന്നിയിൽ പരമ്പരാഗതമായ തിരുവാഭരണ പാതയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്ര വേദിയിലേക്ക് മൂന്നാം ദിവസവും അതിരാവിലെ മുതൽ ഭക്തജന പ്രവാഹം. മൂന്നാം ദിവസമായ ഇന്ന് സത്രവേദിയിൽ ‘ശബരിമലയും സാമൂഹിക പ്രതിബദ്ധതയും’ എന്ന വിഷയത്തിൽ രാജയോഗി ഗീത സിസ്റ്റർ പ്രഭാഷണം നടത്തും. 11.30 ന് ‘അയ്യപ്പനും ശബരിമലയും’ എന്ന വിഷയത്തിൽ ഡോ ആർ രാമാനന്ദിന്റെ പ്രഭാഷണം ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം ‘യോഗ സമാധിസ്ഥനായ അയ്യപ്പൻ’ എന്ന വിഷയത്തിൽ സദ്ഗുരു രമാദേവിയമ്മയുടെ പ്രഭാഷണം ഉണ്ടായിരിക്കും

വൈകുന്നേരം 4 മണിക്ക് ചേരുന്ന പൊതുസഭയിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും. പൊതുസഭയിൽ ‘ആദ്ധ്യാത്മീകതയും ശബരിമലയും സമ്പദ്ഘടനയും, എന്ന വിഷയത്തിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന കൺവീനറുമായ എം ആർ രഞ്ജിത്ത്കാർത്തികേയൻ സംസാരിക്കും. വൈകുന്നേരം 07.30 ന് പടയണിയോടും 10 ന് ഹരിവരാസനത്തോടും ഇന്നത്തെ സത്രം അവസാനിക്കും. വ്രതശുദ്ധിയോടെ മുദ്രയണിഞ്ഞെത്തുന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും മണികണ്ഠന്മാർക്കും തേങ്ങയിൽ നെയ്യ് നിറച്ച് ഭഗവാന് നെയ്യഭിഷേകം നടത്താൻ സത്രവേദിയിൽ അവസരമുണ്ടായിരിക്കുന്നതാണ് . എല്ലാ ദിവസവും 07.30 മുപ്പത് മുതൽ 10.00 മണിവരെയാണ് നെയ്യഭിഷേകം.

സത്രത്തിന്റെ തത്സമയ കാഴ്ച്ചകൾ തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമാണ്. തത്സമയ കാഴ്ച്ചകൾക്കായി http://bit.ly/3Gnvbys ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related Articles

Latest Articles