Thursday, May 9, 2024
spot_img

നരേന്ദ്ര മോദിക്കെതിരായ പരാമർശം ;രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി,ബിലാവൽ ഭൂട്ടോയുടെ കോലം കത്തിക്കും

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയ പാക് മന്ത്രിയുടെ വിവാദപരമായ പരമാർശത്തിനെതിരെ ബി ജെ പി ഇന്ന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നേതാക്കളെ പങ്കെടുപ്പിച്ച് കോലങ്ങൾ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.ബിലാവൽ ഭൂട്ടോയുടെ ലജ്ജാകരമായ പരാമശത്തെ അപലപിക്കുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണെന്നും അരാജകത്വം, നിയമ ലംഘനങ്ങൾ തുടങ്ങിയവയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാനായാണ് ഇത്തരം പരാമർശം നടത്തിയതെന്നും ബിജെപി വ്യക്തമാക്കി.

ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് ബിലാവൽ ഭൂട്ടോ അപകീർത്തികരമായ പരാമർശം നടത്തിയത്. പ്രസ്താവനയെ അപലപിച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമീഷന് മുൻപിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.പാകിസ്ഥാൻ കൂടുതൽ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തിനറിയാമെന്നും ഇന്ത്യ പ്രതികരിച്ചു.

Related Articles

Latest Articles