Monday, May 6, 2024
spot_img

ധോണിയെ പിന്നിലാക്കി പുതിയ നേട്ടവുമായി അക്‌സർ: 17 വര്‍ഷം മുന്നേ കുറിച്ച റെക്കോർഡ് തകർത്തു, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അക്സര്‍ മികച്ച അര്‍ധസെഞ്ചുറി നേടി.

35 പന്തില്‍ മൂന്നു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 64 റണ്‍സെടുത്ത അക്സര്‍ പുറത്താകാതെ നിന്നു. ഒരു സിക്സറടിച്ചാണ് അക്സര്‍ ഇന്ത്യക്കായി വിജയം നേടിയത്. ഈ സിക്സറിലൂടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡാണ് അക്സര്‍ തകര്‍ത്തത്.

വിജയകരമായ റണ്‍ ചേസില്‍, ഏഴാം നമ്പറിലോ അതിനുശേഷമോ ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമായി അക്സര്‍ മാറി. 2005ല്‍ സിംബാവെയ്ക്കെതിരെ മൂന്ന് സിക്സറുകള്‍ പറത്തിയ ധോണിയുടെ റെക്കോര്‍ഡാണ് അക്സര്‍ മറികടന്നത്. 2011ല്‍ യൂസഫ് പത്താനും ധോണിയുടെ റെക്കോര്‍ഡ് തിരുത്തിയിരുന്നു.

Related Articles

Latest Articles