Saturday, October 31, 2026

വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട അൽഖായിദ സംഘം ദില്ലി പോലീസിന്റെ പിടിയിൽ; ദൗത്യം രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; പിടിയിലായത് പതിനാലംഗ ഭീകര സംഘം

രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 14 അൽഖായിദ ഭീകരരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് ആയുധ പരിശീലനമടക്കം നടത്തിവന്നരെയാണ് ദില്ലി പൊലീസും എസ്ടിഎഫ് സംഘവും ചേർന്ന് പിടികൂടിയത്. ഇന്ത്യയിൽ ഖിലാഫത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട് നിരവധി സ്ഫോടന പരമ്പരകളും ഇവർ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ആക്രമണ സാദ്ധ്യത മുന്നിൽ കണ്ടുള്ള ഇന്റലിജെൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്ഡുകൾ നടത്തിയത്. ആറുപേരെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നും എട്ടുപേരെ ജാർഖണ്ഡിലും യുപിയിലും നിന്നുമാണ് പിടികൂടിയത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഇവർ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉൾപ്പടെ നേടിയിരുന്നു. ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ ഡോ. ഇഷ്തിയാഖ് ആണ് ഇവരുടെ തലവൻ. പരിശോധനയില്‍ തീവ്രവാദ പ്രവർത്തനങ്ങൾക്കായി എത്തിച്ച തോക്കുകളും സ്ഫോടകവസ്തുക്കളും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിവിധയിടങ്ങളിൽ റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. പിടിയിലായവരെ ഒരോരുത്തരെയായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles