Monday, December 29, 2025

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം: മരണം നാലായി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു; മരണ സംഖ്യ ഉയരാൻ സാധ്യത

കൊച്ചി: കളമശ്ശേരിയിൽ (Kalamassery Landslide) നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. ആറ് പേരെ ഇതുവരെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ആദ്യമെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഒരാള്‍ക്കായി തിരിച്ചില്‍ തുടരുകയാണ്.

ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. അഗ്‌നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. പത്തു അഗ്‌നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ കണ്ടെത്താൻ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. 25 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ഇതില്‍ ഏഴു പേരാണ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അടിയില്‍പ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.

Related Articles

Latest Articles