Tuesday, May 7, 2024
spot_img

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു.

എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.

Related Articles

Latest Articles