Friday, April 26, 2024
spot_img

മതഭീകരർക്ക് നാട്ടിൽ സ്ഥാനമില്ല പോപ്പുലർ ഫ്രണ്ടിനെതിരെ ആലപ്പുഴയിൽ നട്ടെല്ലോടെ ബജ്‌രംഗ്ദള്‍ ശൗര്യറാലി

രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും മതഭീകരര്‍ക്കും നാടിനെ വിട്ടുനല്‍കില്ലെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്‌രംഗ്ദള്‍ ശൗര്യറാലി സംഘടിപ്പിച്ചു.
ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് രാവിലെ 10.30നാണ് ഇരുചക്രവാഹന റാലി ആരംഭിച്ചത്. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിക്കും. ആയിരക്കണക്കിന് യുവജനങ്ങളാണ് റാലിയിൽ അണിചേർന്നത്.

വൈകിട്ട് നാലിന് മുല്ലയ്ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് പരിപാടി രാവിലത്തേക്ക് മാറ്റിയത്. നഗരത്തില്‍ മുസ്ലിം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്കാനാവില്ലെന്നായിരുന്നു നേരത്തെ പോലീസ് നിലപാട്. എന്നാല്‍ പരിപാടി നടത്തുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമയക്രമം മാറ്റി റാലി നടത്താന്‍ പോലീസ് അനുമതി നല്കിയത്.

ആര്‍എസ്‌എസ്, ബിജെപി പ്രവര്‍ത്തകരായ വയലാറിലെ നന്ദു, അഡ്വ. രണ്‍ജീത് ശ്രീനിവാസ് എന്നിവരെ കൊലചെയ്ത ശേഷവും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സാക്ഷികളെയും, സമാധാന കാംക്ഷികളായ ഭൂരിപക്ഷ ജനവിഭാഗത്തെയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മതതീവ്രവാദ സംഘടനകള്‍ ഇന്ന് വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പരേഡും സമ്മേളനവും നടത്തുന്നത്. അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ വീടിന് സമീപത്തു കൂടിയാണ് പരേഡ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രകോപനംഉണ്ടാക്കി വര്‍ഗീയ കലാപമാണ് ഇവരുടെ ലക്ഷ്യം. ഇതിന് സര്‍ക്കാരും ഭരണകക്ഷിയും ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാന്‍ ഇന്ന് നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും തടഞ്ഞു.

അതേസമയം ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുണ്ട്. മതതീവ്രവാദികളും പോലീസും ഭരണകൂടവും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വെറും കാഴ്ച്ചക്കാരായി നില്‍ക്കാനാകില്ലെന്നും അതിനാലാണ് ശൗര്യറാലി സംഘടിപ്പിക്കുന്നതെന്നും വിഎച്ച്‌പിനേതാക്കള്‍ അറിയിച്ചു.

ആലപ്പുഴയിൽ ന്ന നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിർപ്പുകളെ മറികടന്ന് അനുമതി നൽകിയത് വിവാദത്തിലായിരുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാന്‍ ജില്ലാ പോലീസും ജില്ലാ ഭരണകൂടവും തായ്യാറാകാതിരുന്നത്. ഒടുവില്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉപാധികളോടെ അനുമതി നല്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പിക്കുന്നതിന് ഭരണകക്ഷിയും മതതീവ്രവാദികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് അനുമതിക്ക് പിന്നിലെന്നാണ് ആക്ഷേപം.

ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന്‍ ഒത്താശ ചെയ്തതിലൂടെ സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലായിരുന്നു, കോടതി പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐ യും ഭീകര സംഘടനയാണെന് നിരീക്ഷിച്ചത്.

ഗുരുതരമായ അക്രമ സംഭവങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഇവ രണ്ടുമെന്ന് ജസ്റ്റിസ് കെ. ഹരിപാൽ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. എലപ്പുള്ളിയിലെ ആർഎസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്ത്. തീവ്രസംഘടനകളായ പിഎഫ്‌ഐയും എസ്ഡിപിഐയും തന്റെ ഭർത്താവിനെ നോട്ടമിട്ടിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അർഷിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

എസ്ഡിപിഐയും പിഎഫ്ഐയും വലിയ ഗൂഢാലോചകൾ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരായിരുന്ന സഞ്ജിത്ത് സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ശ്രമിച്ച ആളാണ്. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് എസ്ഡിപിഐയും പിഎഫ്ഐയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത്. അന്വേഷണ ഏജൻസി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അർഷിത ഹർജിയിൽ പറഞ്ഞു.

Related Articles

Latest Articles