Saturday, April 20, 2024
spot_img

കത്തിരിക്ക കഴിച്ചാൽ ഗുണങ്ങൾ ഇങ്ങനെ…

പച്ചക്കറികളിൽ പലർക്കും ഇഷ്ടമല്ലാത്ത ഒന്നാണ് കത്തിരിക്ക. എന്നാല്‍ ഇതിന് ഔഷധഗുണങ്ങളേറെയുണ്ട്. അതൊക്കെ എന്താണെന്നു നോക്കാം.

തലമുടി ഇടതൂര്‍ന്നു വളരാനും ശിരോചര്‍മ രോഗങ്ങളെ ചെറുക്കാനും കത്തിരിക്കയ്ക്ക് കഴിയും.

ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറല്‍സും സഹായിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും തടയാന്‍ ഒരു പരിധിവരെ കത്തിരിക്കയ്ക്കു കഴിയും. ഇതില്‍ നേരിയ തോതിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ പുകവലി നിര്‍ത്താന്‍ സഹായിക്കും.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധമകറ്റാനും ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. വന്‍കുടലിലെ കാന്‍സര്‍ തടയാനും ഇതിനു കഴിയും.

ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കത്തിരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിന്റെ മാംസളമായ ഉള്‍ഭാഗത്ത് ജലാംശം കൂടുതലും കൊഴുപ്പു കുറവുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ ഇതു സഹായിക്കും.

ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അയണ്‍ അത്യാവശ്യമാണ്. എന്നാല്‍ അയണ്‍ അളവില്‍ കൂടുന്നത് അതുപോലെ ദോഷകരവുമാണ്. ശരീരത്തില്‍ അധികമുള്ള അയണിനെ പുറന്തള്ളി ഹൃദ്രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ കത്തിരിക്ക സഹായിക്കും.

ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റ്‌സ് തലച്ചോറിലെ കോശങ്ങളെ ഒരാവരണമായി സംരക്ഷിക്കുകയും പ്രവര്‍ത്തനങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു.

Related Articles

Latest Articles