Saturday, May 18, 2024
spot_img

തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ നാടക സമിതി



ആലപ്പുഴ-ജില്ലാ തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ നാടക സമിതി രൂപീകരിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ പ്രചാർ പ്രമുഖും കേസരിയുടെ മുഖ്യപത്രാധിപരുമായ ഡോ. മധു മീനച്ചില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സമകാലികവും ചരിത്രസാംസ്കാരിക പരിതോവസ്ഥകളോടും പ്രതികരിക്കുന്നതാണു നാടകത്തിൻ്റെ ഇതിവൃത്തമെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഡോ. മധു മീനച്ചില്‍ പറഞ്ഞു. ഡോ. പ്രദീപ് ഇറവങ്കര അധ്യക്ഷനായിരുന്നു. നാടക സമിതിയുടെ ആദ്യ നാടക കഥ “പള്ളിവാൾ ” നാടകപുസ്തകം ആലപ്പുഴ ജില്ലാ വർക്കിങ് പ്രസിഡന്‍റ് ഡോ .കെ. നിഷികാന്ത്, സഹസംവിധായകൻമാരായ എം. രാജഗോപാൽ, അഖിലേഷ് കായംകുളം എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങി.

തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ശ്രീകുമാർ,ജില്ലാ ഉപാധ്യക്ഷ തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ലാ സംഘടനാ കാര്യദർശി അനു കൃഷ്ണൻ സ്വാഗതവും ജില്ലാ സമിതിയംഗം സുഭാഷ് തകഴി നന്ദിയും പറഞ്ഞു.

Related Articles

Latest Articles