Sunday, May 19, 2024
spot_img

വനിതാ ടി-20: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് വിജയം

സൂറത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 11 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 130 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 119ന് പുറത്തായി.

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ദീപ്തി ശര്‍മ്മ 8 റണ്‍സ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ദീപ്തി ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.പരന്പരയിലെ രണ്ടാം മത്സരം നാളെ ഇതേ സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Latest Articles