ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നുവീണു. ബുധനാഴ്ച രാവിലെയാണ് സംഭവം. നിത്യേനയുള്ള നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് തകര്‍ന്നത്. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപമാണ് മിഗ്-21 വിമാനം തകര്‍ന്ന് വീണത്.
ഗ്രൂപ്പ് ക്യാപ്റ്റനും സ്ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും കൃത്യസമയത്ത് സീറ്റ് ഉപേക്ഷിച്ചതുകൊണ്ട് രക്ഷപ്പെട്ടു, അപകടത്തില്‍ ആളപായമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ചിറകില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ബിക്കാനീറില്‍ മിഗ്-21 വിമാനം തകര്‍ന്ന് വീണിരുന്നു.

