Sunday, December 28, 2025

മഞ്ഞ സൽവാറിൽ അതിസുന്ദരിയായി ആലിയ ഭട്ട്; മടിയിലിരുത്തി ചുംബിച്ച്‌ രണ്‍ബീര്‍, പ്രണയപുരസരം ഭാര്യയെ ചേര്‍ത്തുപിടിച്ച താര ദമ്പതികളുടെ ചിത്രങ്ങൾ വൈറൽ

ബോളിവുഡ് സൂപ്പര്‍താര ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവര്‍ മുംബൈയിലുള്ള അവരുടെ വസതിയില്‍ വെച്ച്‌ നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ഷഹീന്‍ ഭട്ട്, നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി. ബേബി ഷവര്‍ ചടങ്ങില്‍ രണ്‍ബീര്‍ പ്രണയപുരസരം ഭാര്യയെ ചേര്‍ത്തുപിടിച്ച ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

ആലിയയുടെ ബേബി ഷവറിനായി എത്തുന്ന അതിഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. നീതു കപൂറും മകള്‍ റിഥിമയും ഒന്നിച്ചാണ് എത്തിയത്. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് മുംബൈയിലേയ്ക്കു എത്തുന്ന വീഡിയോയും സോവിയൽമീഡിയയിൽ വൈറലാകുന്നുണ്ട്.

ബേബി ഷവറിനായി ആലിയ തിരഞ്ഞെടുത്തത് മഞ്ഞ നിറത്തിലുളള സല്‍വാറാണ്. ആലിയയുടെ കൂട്ടുകാരികള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സല്‍വാറിനൊപ്പം ആഭരണങ്ങളും അണിഞ്ഞെത്തിയ ആലിയ ചിത്രങ്ങളില്‍ അതിസുന്ദരിയായിട്ടുണ്ട്. നടി ആകാന്‍ഷ സിങ്ങും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

Related Articles

Latest Articles