Friday, May 17, 2024
spot_img

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജ്യത്ത് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ അലിഗഡ് സർവകലാശാല വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു. വൻ ഭീകരമാണത്തിന് പദ്ധതിയിട്ടതായി റൺ ഐ എ കണ്ടത്തി. ഉത്തർപ്രദേശിലെ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ എഎംയു വിദ്യാർത്ഥി കൂടിയായ 19 കാരനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഫൈസാൻ അൻസാരിയുടെ വീട്ടിലും രണ്ട് സംസ്ഥാനങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലങ്ങളിലും നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ജൂലൈ 16, 17 തീയതികളിൽ ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലും യുപിയിലെ അലിഗഡിലെ വാടക മുറിയിലുമാണ് പരിശോധന നടത്തിയത്.
അന്വേഷണത്തിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും ഏജൻസി കണ്ടെത്തിയിരുന്നു.

Related Articles

Latest Articles