Friday, May 3, 2024
spot_img

‘വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല, കേസ് വേണ്ട’; എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ
വിനായകൻ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ നടനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തത്.

Related Articles

Latest Articles