Tuesday, May 21, 2024
spot_img

റഫാലിൽ എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആയിരുന്നു കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതിനാൽ, ഈ രേഖകൾ കോടതി പരിഗണിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർക്കാരിന്‍റെ വാദം തളളിയാണ് സുപ്രീംകോടതിയുടെ നിലപാട്.

രാജ്യസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം എന്നിവ ചൂണ്ടിക്കാട്ടി സവിശേഷ അധികാരം ഉണ്ടെന്ന് കേന്ദ്രം വാദിച്ച രേഖകളാകും പരിഗണിക്കുക. രേഖകൾക്ക് വിശേഷാധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിശേഷാധികാരമുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം

Related Articles

Latest Articles