Thursday, September 24, 2026

സംസ്ഥാനത്ത് പാഴ്സൽ വഴി ലഹരിക്കടത്ത് വ്യാപകമാകുന്നു; കഴക്കൂട്ടത്ത് ഫ്ലാറ്റിൽനിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പാഴ്സൽ വഴി ലഹരിക്കടത്ത് (Drug) വ്യാപകമാകുന്നു, തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചു. നെതർലൻഡിൽനിന്നുള്ള പാഴ്സലിലാണ് ലഹരി കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി അരുണിനെ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെട്ടുറോഡിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പിടിയിലായ ആളെ ചോദ്യം ചെയ്തു വരികയാണെന്ന് കഴക്കൂട്ടം എക്സൈസ് അറിയിച്ചു. പാഴ്സല്‍ വഴി ലഹരി കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

Related Articles

Latest Articles