Tuesday, November 3, 2026

ഓൺലൈൻ ബുക്കിങ് വഴിമാത്രം ദർശനം അനുവദിക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും ! ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കറുടെ കത്ത്

തിരുവനന്തപുരം : ശബരിമലയിൽ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ ദേവസ്വം മന്ത്രിക്ക് കത്ത് നൽകി . ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിങ് വഴി മാത്രം ദർശനം അനുവദിക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ ചിറ്റയം ഗോപകുമാർ പറഞ്ഞു

ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടും ഭക്തർക്ക് ദർശനം നടത്താതെ മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവ്സവം ബോ‍ഡ് പ്രസിഡന്റ് തുടർച്ചയായി നൽകുന്നത്. അതേസമയം സർക്കാർ നിലപാടിനെതിരെ സഖ്യകക്ഷിയായ സിപിഐയുടെ മുഖപത്രം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ദുശ്ശാഠ്യം ശത്രു വർഗം ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഖം രംഗത്ത് വന്നു. സ്പോട് ബുക്കിംഗ് വേണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles