Friday, September 25, 2026

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതരമായ പരിക്ക്

ആലുവ: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി നഴ്സിംഗ് ഹോമിന് സമീപമായിരുന്നു അപകടം.

അതേസമയം, പത്തനംതിട്ട വള്ളിക്കോട് ബൈക്കപകടത്തിൽ യുവാവിന് പരിക്ക്. വള്ളിക്കോട് സ്വദേശി യദു കൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്. റോഡരുകിൽ സ്ലാബിലാത്ത ഓടയിലേക്കാണ് ബൈക്ക് യാത്രക്കാരൻ വീണത്. യദുകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles