Friday, October 9, 2026

കശ്മീര്‍ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; ജലീലിന്റെ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുന്‍മന്ത്രി കെ ടി ജലീലിന്റെ ഏറെ വിവാദമായ കശ്മീര്‍ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും ദേശീയോഗ്രഥനത്തിന്റേയും മൂല്യം മനസിലാക്കുന്നില്ലേ എന്നും ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കശ്മീരിനെ കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സിപിഐഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

Related Articles

Latest Articles