Monday, April 29, 2024
spot_img

നമ്മുടെ ഭാരതം നമ്മുടെ അഭിമാനം; ഭീകരരെ തള്ളിപറഞ്ഞ് വീടുകളിൽ പാറിപറന്ന് ത്രിവർണ പതാക; ഭീകരരോട് മടങ്ങിയെത്തി സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ; ഇന്ത്യയിൽ തരംഗമായി ഹർ ഘർ തിരംഗ

ശ്രീനഗർ: രാജ്യത്ത് ഒന്നാകെ ഹർ ഘർ തിരംഗ തരംഗത്തിന്റെ ആവേശം. ജമ്മുകശ്മീരിൽ ഭീകരരുടെ വീടുകളിലും ത്രിവർണ പതാക ഉയർത്തി. പാകിസ്ഥാൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നവരുടെ കുടുംബാംഗങ്ങളാണ് രാജ്യത്തോടൊപ്പം ഉറക്കെ വിളിച്ച് ദേശീയ പതാക ഉയർത്തിയത്.

എല്ലാവർഷവും തങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്താറുണ്ടെന്ന് ഭീകരരുടെ കുടുംബങ്ങൾ പറഞ്ഞു. നാല് ഭീകരരുടെ കുടുംബാംഗങ്ങളാണ് ത്രിവർണ്ണ പതാക ഉയർത്തിയത്. ദേശീയപതാക ഉയർത്തുന്ന വേളയിൽ ഭീകരരോട് രാജ്യത്തേക്ക് മടങ്ങിയെത്തി സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു.

പാക് ഭീകരസംഘത്തിനൊപ്പം ചേർന്ന നസീർ ഗുജ്ജാറിന്റെ സഹോദരൻ നജാബ് ദിൻ തന്റെ വീട്ടിൽ ത്രിവർണ താൻ ആരുടേയും സമ്മർദ്ദം കൊണ്ടല്ല രാജ്യ സ്നേഹം കൊണ്ടാണ് ഉയർത്തിയതെന്ന് വ്യക്തമാക്കി.
ഞങ്ങൾ സർക്കാരിൽ വിശ്വസിക്കുന്നുവെന്നും കീഴടങ്ങണമെന്നും സഹോദരൻ പറഞ്ഞു.

സലീം മാലിക് എന്ന ഭീകരന്റെ വീട്ടിലും ഇന്നലെ മൂവർണക്കൊടി ഉയർന്നു.അവൻ തെറ്റായ വഴി തിരഞ്ഞെടുത്തു എന്നതിൽ സംശയമില്ല. പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ തിരിച്ചെത്തി സുരക്ഷാസേനയ്‌ക്ക് മുന്നിൽ കീഴടങ്ങണമെന്ന് സലീം മാലിക്കിന്റെ കുടുംബം അഭ്യർത്ഥിക്കുകയും ചെയ്തു.

2001 മുതൽ ഒളിവിലുള്ള ഷബീർ അഹമ്മദ്, ത്രീവവാദ ഫണ്ടിങ്ങിലെ പ്രധാനിയായ ഹിസ്ബുൾ മുജാഹിദ്ദീനിലെ അബ്ദുൾ ഹായ് എന്നീ ഭീകരരുടെ കുടുംബാംഗങ്ങളും ത്രിവർണപതാക ഉയർത്തി.

Related Articles

Latest Articles